സര്‍ക്കാര്‍ ശമ്ബളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ, ചില പൊലീസുകാര്‍ സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണെന്ന് അരുണ്‍ ഗോപി

തിരുവനന്തപുരം: ചില പൊലീസുകാര്‍ ഈ നാട്ടിലെ സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണെന്ന് സിനിമ സംവിധായകന്‍ അരുണ്‍ ഗോപി. സര്‍ക്കാര്‍ നല്‍കുന്ന ഓണ ബോണസിന് ഖജനാവ് നിറയ്ക്കാന്‍ ആണ് ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെങ്കില്‍, ഇതൊന്നുമില്ലാത്ത ഒരു നേരത്തിന്റെ വിശപ്പിനു വഴികാണാന്‍ തെരുവില്‍ അലയുന്നവന്റെ ആളല്‍ കൂടി പരിഗണിക്കുക! ഈ കോവിഡ് കാലത്തു സര്‍ക്കാര്‍ ശമ്ബളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസുകാര്‍ സാധാരണക്കാരോട് മോശമായി പെരുമാറുകയും അനാവശ്യമായി പിഴചുമത്തുന്നതുമായ ആരോപണങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയരുന്നതിനിടെയാണ് അരുണ്‍ ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.
അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
നല്ലവരായ പോലീസ് സുഹൃത്തുക്കളെ ക്ഷമിക്കുക!! നിങ്ങളില്‍ പെടാത്തവരായ പോലീസുകാര്‍ ഈ നാട്ടിലെ സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണ്!! സര്‍ക്കാര്‍ നല്‍കുന്ന ഓണ ബോണസ്സിന് ഖജനാവ് നിറയ്ക്കാന്‍ ആണ് ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെങ്കില്‍, ഇതൊന്നുമില്ലാത്ത ഒരു നേരത്തിന്റെ വിശപ്പിനു വഴികാണാന്‍ തെരുവില്‍ അലയുന്നവന്റെ ആളല്‍ കൂടി പരിഗണിക്കുക!! ഈ കോവിഡ് കാലത്തു സര്‍ക്കാര്‍ ശമ്ബളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ!!!