രാഹുല്‍ ഗാന്ധിയുടെ ലോക്സഭ പ്രസംഗത്തിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയ യുദ്ധം

ദില്ലി: രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ എതിര്‍ വാദങ്ങള്‍ ഉയര്‍ത്തുന്നു. എന്നാല്‍ രാഹുലിനെ അനുകൂലിച്ച് കോണ്‍ഗ്രസ് അണികളും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ‘ഇപ്പോൾ രണ്ട് വിഭിന്നമായ ഇന്ത്യകളാണ് നമുക്കുള്ളത്. ഒന്ന് സമ്പന്നരുടെയും മറ്റൊന്ന് ദരിദ്രരുടെയും ഇന്ത്യ, ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയാണ് ഇങ്ങനെയാണ് രാഹുല്‍ ചോദിച്ചു. കഴിഞ്ഞ ദിവസം 50 മിനുട്ടോളം നീണ്ട പ്രസംഗം നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നതിന് പിന്നാലെയാണ് രാഹുലിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം രംഗത്ത് എത്തിയത്.