ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു

കോയമ്ബത്തൂര്‍: കൊയമ്ബത്തൂരില്‍ യുവതിയുടെ മൃതദേഹം ഓടുന്ന കാറില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു. കോയമ്ബത്തൂര്‍ അവിനാശി റോഡിന് സമീപം ചിന്നയം പാളയത്ത് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംഭവം.
കാറില്‍ നിന്ന് പെണ്‍കുട്ടിയുടെ ശരീരം പുറത്തേക്ക് വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ദേഹത്ത് ഗുരുതര പരിക്കുകള്‍ ഉണ്ട്. ആരാണ് മരിച്ചതെന്ന് ഇത് വരെ തിരിച്ചറിയാന്‍ ആയിട്ടില്ല. മൃതദേഹം കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ദൃശ്യത്തിലെ കാറിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.