കാബൂളില്‍ പാക് വിരുദ്ധ പ്രക്ഷോഭം ; ജനം തെരുവില്‍

കാബൂള്‍: താലിബാന് സമ്ബൂര്‍ണ ആധിപത്യം സ്ഥാപിച്ച കാബൂളില്‍ പാക് വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു . പാക്കിസ്ഥാന് വിരുദ്ധ മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ജനങ്ങളാണ് കാബൂള്‍ നഗരത്തില്‍ തെരുവിലിറങ്ങിയത്.
പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ മേധാവി കാബൂളില്‍ ഉണ്ടായിരുന്ന സമയത്താണ് പഞ്ച്ശീര്‍ പ്രവിശ്യ താലിബാന് പിടിച്ചെടുത്തതെന്നാണ് വിവരം.താലിബാനൊപ്പം ചേര്‍ന്ന് പാക് വ്യോമസേന പ്രതിരോധ മുന്നണിക്കെതിരെ ബോംബാക്രമണം നടത്തിയെന്നാണ് പ്രതിരോധ മുന്നണി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് . അതെ സമയം പാക്കിസ്ഥാന് ഇക്കാര്യം ഇതുവരെ നിഷേധിച്ചിട്ടില്ല.
പാക്കിസ്ഥാനെതിരേ കാബൂള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി . അഫ്ഗാനില്‍ ഒരു വിദേശ ശക്തിയും ഇടപെടണ്ടെന്നാണ് തെരുവിലിറങ്ങിയവര്‍ ആവശ്യമുയര്‍ത്തുന്നത് .