നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ സോഹാറില്‍ നിന്നും പുനരാരoഭിച്ചു

മസ്‌കറ്റ്: കൊവിഡ് പ്രതിസന്ധിയില്‍ കഴിഞ്ഞ ഒരു വര്‍ഷം സൊഹാര്‍ വിമാനത്തവളത്തില്‍ നിന്നും നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ പുനരാരoഭിച്ചു. വെള്ളിയാഴ്ച സലാം എയറിന്റെ ആദ്യ വിമാനം സലാലയിലേക്ക് പറന്നതായി ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു .
വെള്ളി,ശനി, ഞായര്‍, ബുധന്‍ എന്നീ ദിവസങ്ങളിലായിരിക്കും സോഹാറില്‍ നിന്നും സലാലയിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ടാവുകയെന്നും ഒമാന്‍ എയര്‍പോര്‍ട്ടിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു .