ആര്‍ടിപിസിആറിനേക്കാള്‍ വേഗത്തിലും കുറഞ്ഞു ചിലവിലും ഫലം; പുതിയ കോവിഡ് പരിശോധനാ രീതി കണ്ടെത്തി
covid test

കോവിഡിന് കാരണമാവുന്ന സാര്‍സ് കോവി-2 വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി പുതിയ സമ്ബ്രദായം കണ്ടെത്തി യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ (എന്‍ഐഎച്ച്) ശാസ്ത്രജ്ഞര്‍. ഈ രീതി വഴി വൈറസിന്റെ ജനിതക ആര്‍എന്‍എ മെറ്റീരിയല്‍ വേര്‍തിരിച്ചെടുക്കുന്നത് ഒഴിവാക്കുന്നു. ഇത് പരീക്ഷണ സമയവും ചെലവും കുറയ്‌ക്കാന്‍ സാധ്യതയുണ്ട്.
യുഎസ് നാഷണല്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ഇഐ), എന്‍ഐഎച്ച് ക്ലിനിക്കല്‍ സെന്റര്‍ (സിസി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ ആന്‍ഡ് ക്രാനിയോഫേഷ്യല്‍ റിസര്‍ച്ച് (എന്‍ഐഡിസിആര്‍) എന്നിവയിലെ ഗവേഷകരുടെ ഒത്തുചേര്‍ന്നുള്ള ഗവേഷണത്തിലാണ് ഈ രീതി കണ്ടത്തിയത്.
സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റുകളില്‍ വൈറല്‍ ആര്‍എന്‍എയെ ആര്‍ടി-ക്യുപിസിആര്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് അവയെ കണ്ടെത്താവുന്ന നിലയിലേക്ക് മാറ്റുന്നത് ഉള്‍പ്പെടുന്നു. എന്നാല്‍ അതിനായി അവയെ ആദ്യം, ആര്‍എന്‍എ സാമ്ബിളില്‍ നിന്ന് വേര്‍തിരിച്ചെടുക്കണം. ആര്‍എന്‍എ എക്‌സ്‌ട്രാക്ഷന്‍ കിറ്റുകളുടെ നിര്‍മ്മാതാക്കള്‍ക്ക് കോവിഡ് പകര്‍ച്ചവ്യാധി സമയത്ത് അവ ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു.
ആര്‍ടി-ക്യുപിസിആര്‍ വഴി കണ്ടുപിടിക്കുന്നതിനായി സാമ്ബിളുകളില്‍ സാര്‍സ്-കോവി-2 ആര്‍എന്‍എ സംരക്ഷിക്കാന്‍ ലാബ് വിതരണ കമ്ബനിയായ ബയോ-റാഡ് നിര്‍മ്മിച്ച 'ചെലക്സ് 100 റെസിന്‍' എന്ന ഏജന്റിനെ ഗവേഷകര്‍ ഉപയോഗിച്ചു.
"നേരിട്ടുള്ള ആര്‍എന്‍എ കണ്ടെത്തലിന് അവ ഉപയോഗിക്കാനാകുമോ എന്ന് വിലയിരുത്താന്‍ ഞങ്ങള്‍ വിവിധ വൈറല്‍ സാന്ദ്രതകളുള്ള മൂക്കില്‍ നിന്നുള്ളതോ, ഉമിനീരിന്റേതോ ആയ സാമ്ബിളുകള്‍ ഉപയോഗിച്ചു. ഉയര്‍ന്ന സംവേദനക്ഷമതയോടെ അവ ഉപയോഗിക്കാം എന്നായിരുന്നു ഉത്തരം. കൂടാതെ, ഈ തയ്യാറെടുപ്പ് വൈറസിനെ നിര്‍ജ്ജീവമാക്കി, ലാബ് ഉദ്യോഗസ്ഥര്‍ക്ക് പോസിറ്റീവ് സാമ്ബിളുകള്‍ കൈകാര്യം ചെയ്യുന്നത് സുരക്ഷിതമാക്കി, "യുഎസ് നാഷണല്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രധാന എഴുത്തുകാരന്‍ ബിന്‍ ഗ്വാനെ ഉദ്ധരിച്ച് എന്‍ഐഎച്ച് പറഞ്ഞു. പേപ്പര്‍ ഐസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.