സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷം; തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി കേരളത്തിലെത്തും
covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കേരളത്തിലെത്തും.
സംസ്ഥാനത്തെത്തുന്ന ആരോഗ്യമന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും. മന്ത്രിയോടൊപ്പം വിദഗ്ധരും അടങ്ങുന്ന സംഘവും കേരളത്തിലെത്തും.
കേന്ദ്രമന്ത്രി കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. കേരളത്തിലാണ് ആദ്യ സന്ദര്‍ശനം . കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും.