കോഴിക്കോടുള്ള പ്രമുഖ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ അനാസ്ഥയിൽ യുവതിക് ദാരുണാന്ത്യം !!

കോഴിക്കോടുള്ള പ്രമുഖ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയാണ് ദിബിഷ എന്ന യുവതിയുടെ മരണകാരണം. പ്രസവത്തിനായി പോയ ദിബിഷയുടെ മൃതദേഹമാണ് ഒടുവിൽ ലേബർ റൂമിൽ നിന്നും വിട്ടുകിട്ടിയത്. വളരെ വലിയ പ്രതികരണമാണ് വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും ഇപ്പോൾ ആശുപത്രിക്കെതിരെ ഉയർന്നിരിക്കുന്നത് . ഫേസ്ബുക്കിലും വാട്സപ്പിലും പോസ്റ്റുകൾ നിറയുകയാണ് , അവ ഇങ്ങനെ ,
ഇഖ്റ ഹോസ്പിറ്റലിനോട് ...
കഴിഞ്ഞ ദിവസം (28-8-2021 ) നിങ്ങളുടെ ഹോസ്പിറ്റലിന്ന് പ്രസവശേഷം മരണപ്പെട്ട ദിബിഷയുടെ മരണകാരണം എന്താണ് ??
27 - 8 - 2021 ആണ് അവിടെ അഡ്മിറ്റ് ചെയ്യുന്നത്
28 -8-2021 ന് ഉച്ച 1 മണിക്ക് ഡെലിവറി കഴിഞ്ഞു അമ്മയ്ക്കും കുട്ടിക്കും ഒരു കുഴപ്പവുമുണ്ടായിരുന്നില്ല വൈകുന്നേരം 4 മണിക്കുള്ളിൽ 2 പ്രാവശ്യം മാതാവ് ദിബിഷ കുട്ടിക്ക് പാലു കൊടുക്കുകയും ചെയ്യ്തു . മൂന്നാമതായ് കുട്ടിക്ക് പാലു കൊടുക്കാൻ നേരം ഏകദേശം 5 മണിക്ക് . " ഇപ്പോ പാലു കൊടുക്കണ്ട കുറച്ച് കഴിഞ്ഞിട്ട് വന്ന മാതി എന്ന് ദിബിഷയുടെ അമ്മയോട് അതിനുള്ളിലെ നഴ്‌സ്മാരും ഡോക്ടർമാരും പറഞ്ഞത് " അതിനുള്ളിൽ അവരുടെ പരക്കം പാച്ചിലായിരുന്നു പുറത്തുള്ള രക്ഷിതാക്കൾക്ക് ഒന്നും മനസിലായില്ല ശേഷം രാത്രി 9 മണിയോടെ ദിബിഷയുടെ മരണവാർത്തയാണ് ഹോസ്പിറ്റലിൻ്റെ ഭാഗത്തു നിന്ന് കിട്ടിയത് . പ്രസവത്തിന് മുൻപും പ്രസവശേഷം 4 മണിക്കൂർ വരെയും ഒരു കുഴപ്പവും ഇല്ലാതിരുന്ന മാതാവിന് എന്ത് സംഭവിച്ചു.മരണ കാരണം വ്യക്തമായ ഒരു മറുപടി ഹോസ്പിറ്റലിൻ്റെ ഭാഗത്തു നിന്ന് കിട്ടിയില്ല തുടർന്ന് നടക്കാവ് പോലീസിൽ പരാതിപെടുകയും, ബോഡി മെഡികൽ കോളേജിൽ പോസ്റ്റ് മോർട്ടം ച്ചെയുകയും ചെയ്തു . ആ സമയത്താണ് ദിബിഷയുടെ uterus ഓപ്പറേഷൻ ചെയ്ത് മാറ്റിയതും ശ്രദ്ധയിൽ പെട്ടത് .മാതാപിതാക്കളുടെ ഒരു സമ്മതം പോലും ചോദിക്കാതെയാണ് ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്ന് അത്തരം ഒരു നടപടി ഉണ്ടായത് .
കുടുംബത്തിന്റെ പരാതിയിൽ മാനേജ്മെന്റിനും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക. പ്രതികരിക്കുക.