ചില അലവലാതി ഡോക്ടര്‍മാര്‍ എന്നേക്കുറിച്ച് പറയുന്നത് കേട്ടു; ഡോക്ടര്‍മാര്‍ക്കെതിരെ വീണ്ടും ഗണേഷ് കുമാര്‍

ചില അലവലാതി ഡോക്ടര്‍മാര്‍ എന്നേക്കുറിച്ച് പറയുന്നത് കേട്ടു; ഡോക്ടര്‍മാര്‍ക്കെതിരെ വീണ്ടും ഗണേഷ് കുമാര്‍

തലവൂരിലെ ആയുർവേദ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘടനകളെ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ (KB Ganesh Kumar). ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു ഗണേഷിന്‍റെ രൂക്ഷ വിമര്‍ശനം. സംഘടനാ ചുമതലയുള്ള ഡോക്ടര്‍മാരുടെ പേരു പറഞ്ഞായിരുന്നു വിമര്‍ശനം. ഏതാനു ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി എംഎല്‍എ നടത്തിയ പരാമര്‍ശങ്ങളില്‍ ഡോക്ടര്‍മാര്‍ വിശദീകരണം നല്‍കിയിരുന്നു.

ഇവരെ അലവലാതി ഡോക്ടര്‍മാര്‍ എന്നാണ് എംഎല്‍എ വിശേഷിപ്പിച്ചത്. ആരോഗ്യ മന്ത്രി സന്നിഹിതയായ വേദിയില്‍ ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നത് കേട്ടുവെന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. ഒരാഴ്ചയ്ക്ക് മുന്‍പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിയില്ലാത്ത അഴുക്കു നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് ക്ഷുഭിതനായിരുന്നു. വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന വിമര്‍ശനത്തോടെ എംഎല്‍എ സ്വയം ചൂലെടുത്ത് ആശുപത്രിയുടെ തറ തൂത്തുവാരിയിരുന്നു. വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും താൻ ഇപ്പോൾ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണ് ഇത് താന്‍ ചെയ്യുന്നതെന്ന് എംഎല്‍എ പറഞ്ഞിരുന്നു, ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ആറ് മാസം മുമ്പ് തുറന്നുകൊടുത്ത ശൗചാലയങ്ങൾ വരെ പൊട്ടിത്തകർന്നു കിടക്കുന്നത് എംഎൽഎയെ പ്രകോപിതനാക്കിയത്. ഉദ്ഘാടനത്തിന് മന്ത്രി എത്തുന്നതിനു മുമ്പേ ആശുപത്രി വൃത്തിയാക്കിയില്ലെങ്കിൽ അതിന്‍റെ ഫലം ജീവനക്കാര്‍ അനുഭവിക്കേണ്ടിവരും എന്ന് അറിയിച്ചാണ് എംഎല്‍എ ആശുപത്രിയില്‍ നിന്നും മടങ്ങിയത്. ഇതിന് പിന്നാലെ ജീവനക്കാരില്ലാത്തതിനേക്കുറിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രതികരിച്ചിരുന്നു. ഈ നടപടിയേയാണ് എംഎല്‍എ ആരോഗ്യ മന്ത്രിയുള്ള വേദിയില്‍ വച്ച് രൂക്ഷമായി വിമര്‍ശിച്ചത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ  മിന്നൽ പരിശോധന. ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നവെന്ന പരാതിയിലായിരുന്നു പത്തനാപുരം എംഎല്‍എയായ ഗണേഷ് കുമാറിന്‍റെ ഇടപെടല്‍. ഫാർമസിയും ഓഫിസും അടക്കമുള്ള സ്ഥലങ്ങൾ വൃത്തിഹീനമായി കിടക്കുന്നത് കണ്ട എംഎല്‍എ സ്വയം ചൂലെടുത്ത് തറ തൂത്തുവാരി. വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും താൻ ഇപ്പോൾ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണ് ഇത് താന്‍ ചെയ്യുന്നതെന്ന് എംഎല്‍എ പറഞ്ഞു,