എറണാകുളത്തെ സമ്ബൂര്‍ണ വാക്സിനേറ്റഡ് ജില്ലയാക്കുന്നു

എറണാകുളം സമ്ബൂര്‍ണ വാക്സിനേറ്റഡ് ജില്ലയാക്കുമെന്ന് വ്യക്തമാക്കി കളക്ടര്‍ ജാഫര്‍ മാലിക്. ഇതിന്റെ ഭാഗമായി 45 വയസിനു മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും, ഗുരുതര രോഗബാധിതര്‍ക്കും ഉടന്‍ വാക്സിന് ലഭ്യമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് ജില്ലാ ഭരണകൂടം. ഞായറാഴ്ച വരെയുള്ള മൂന്നു ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങളിലും, 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു മാത്രമായിരിക്കും വാക്സിന് വിതരണമെന്നും, എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
നിലവില്‍ ജില്ലയില്‍ 60 വയസിനു മുകളില്‍ പ്രായമുള്ള 98 ശതമാനം പേര്‍ക്കും, 45 വയസിനു മുകളില്‍ പ്രായമുള്ള 76 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിന് നല്‍കിയതായും കളക്ടര്‍ അറിയിച്ചിരിക്കുകയാണ്.