ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 44,643 പുതിയ കോവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ 464 മരണങ്ങള്‍

ഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 44,643 പുതിയ കോവിഡ് കേസുകള്‍. ഇന്നലത്തേതിനേക്കാള്‍ 4% കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്.
24 മണിക്കൂറിനിടെ 464 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സജീവ കേസുകളുടെ എണ്ണം 414159 ആണ്. ഇതുവരെ 31015844 പേര്‍ രോഗമുക്തി നേടി. 495327595 വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ നല്‍കി.