കൊവിഡ് പ്രതിസന്ധി: സംസ്ഥാനത്ത് ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നു, തിരുവനന്തപുരത്ത് ബേക്കറി ഉടമ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള വ്യാപാരികളുടെ ആത്മഹത്യകള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുന്നു. തിരുവനന്തപുരം ബാലരാമപുരത്ത് ബേക്കറി നടത്തുന്ന മുരുകന്‍(40) ആണ് ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്തത്. ഇന്ന് തന്നെ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ ചായക്കടക്കാരന്‍ ആത്മഹത്യ ചെയ്തിരുന്നു.
പുന്നത്തുറ കറ്റോട് ജംങ്ഷനില്‍ ചായക്കട നടത്തുന്ന കെ.ടി തോമസാണ് മരിച്ചത്. ഇദ്ദേഹം സ്വന്തം കടയ്ക്കുള്ളിലാണ് തൂങ്ങിമരിച്ചത്. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം വടകരയില്‍ ഒരു ഓട്ടോ ഡ്രൈവറും ആത്മഹത്യ ചെയ്തിരുന്നു. നടക്കുതാഴ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഹരീഷ് ബാബുവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച മേപ്പയില്‍ സ്വദേശിയായ ചായക്കടക്കാരനെ കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
മാക്കൂല്‍ പീടികയിലെ വാടക ക്വാര്‍ട്ടേഴ്സിലെ മുകള്‍ നിലയിലെ വരാന്തയിലാണ് ഹരീഷ് ബാബു തൂങ്ങി മരിച്ചത്. വര്‍ഷങ്ങളായി ഇയാള്‍ ഇവിടെയാണ് താമസം. കൊവിഡ് അടച്ചിടല്‍ കാരണം കുറേ നാളായി ജോലിയില്ലായിരുന്നു. സാമ്ബത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക വിവരം.