തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍.

കോവിഡ് വ്യാപനം നേരിടാന്‍ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍. തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ എട്ടു ജില്ലകള്‍ ബി വിഭാഗത്തിലാണ്. കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ എ വിഭാഗത്തിലും. കോഴിക്കോടും കാസര്‍കോടും ഒരു വിഭാഗത്തിലും ഇല്ല. സി വിഭാഗത്തില്‍ തിയേറ്ററുകളും ജിമ്മുകളും അടച്ചിടും. മാളും ബാറും തുറക്കും. ബി, സി വിഭാഗങ്ങളിലുള്ള ജില്ലകളില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 20 പേര്‍ മാത്രം. എ വിഭാഗത്തില്‍ 50 പേര്‍ക്കാണ് അനുമതി. സംസ്ഥാനത്തെ രോഗവ്യാപന നിരക്ക് 47.7 ശതമാനമാണ്.