സംസ്ഥാനത്ത് 175 മദ്യശാലകള്‍കൂടി തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍

സംസ്ഥാനത്ത് 175 മദ്യശാലകള്‍കൂടി തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്റെ ശുപാര്‍ശ. മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് എക്സൈസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഐടി പാര്‍ക്കുകളില്‍ ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ തുറക്കും. ഉടനേ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ മദ്യനയത്തില്‍ ഈ നിര്‍ദേശങ്ങള്‍ ഉണ്ടാകും. പഴങ്ങളില്‍നിന്നു വൈന്‍ ഉണ്ടാക്കാനുള്ള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാനും മദ്യ നയത്തില്‍ പ്രഖ്യാപനമുണ്ടാകും.