സംസ്ഥാന വ്യാപക റെയ്ഡിൽ 7,674 ഗുണ്ടകൾ അറസ്റ്റിൽ
കൊച്ചി: സംസ്ഥാനത്തെ ഗുണ്ടാ പ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി വിവിധ ജില്ലകളിൽ റെയ്ഡ് ഉൾപ്പെടെയുള്ള പോലീസ് നടപടികൾ പുരോഗമിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 7,674 സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
വിവിധ സ്ഥലങ്ങളിലെ റെയ്ഡിൽ 3245 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. കാപ്പ നിയമപ്രകാരം 175 പേർക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ നടപടികൾ തുടരാൻ പോലീസ് മേധാവി നിർദേശം നൽകി.