തിയറ്ററുകളിൽ മോഹൻലാലിന്റെ 'ആറാട്ട്'; ലോകമെമ്പാടും 2700 സ്‌ക്രീനുകളിൽ പ്രദർശനം

തിയറ്ററുകളിൽ മോഹൻലാലിന്റെ 'ആറാട്ട്'; ലോകമെമ്പാടും 2700 സ്‌ക്രീനുകളിൽ പ്രദർശനം

ലയാള സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ(Mohanlal) ചിത്രം 'ആറാട്ട്' (Aaraattu movie) പ്രദർശനത്തിനെത്തി. മോഹൻലാൽ മാസ് ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ് സിനിമാസ്വാദകരും ആരാധകരും. ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 

ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ദിവസങ്ങൾക്ക് മുമ്പേ കേരളത്തിലും ​ഗൾഫ് രാജ്യങ്ങളിലും ആരംഭിച്ച ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നു. 

'വില്ലന്‍' എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. 'പുലിമുരുകന്‍', 'മധുരരാജ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയായിരിക്കും ആറാട്ട്. നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.