കെ റെയില്‍ കേരളത്തിലെ അത്യാവശ്യ പദ്ധതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

കെ റെയില്‍ കേരളത്തിലെ അത്യാവശ്യ പദ്ധതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയത്തില്‍ യുഡിഎഫിന്റേതും ബിജെപിയുടേതും എതിര്‍പ്പ് രാഷ്ട്രീയമെന്നും കോടിയേരി ബാലകൃഷ്ണന്‍ പത്തനംതിട്ടയില്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കാത്ത കോണ്‍ഗ്രസും ബിജെപിയും ഇവിടെ എതിര്‍ക്കുന്നതിന് കാരണം എതിര്‍പ്പ് രാഷ്ട്രീയ താത്പര്യം മാത്രമാണെന്നും എല്ലാ വീടുകളിലും പാര്‍ട്ടി പ്രര്‍ത്തകര്‍ എത്തി തെറ്റായ പ്രചരണങ്ങള്‍ക്ക് എതിരെ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു