പിണറായി സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്ത് വിടാത്തതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
പിണറായി സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്ത് വിടാത്തതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തിനാണ് സര്‍ക്കാര്‍ വികസന പദ്ധതിയായ കെ റെയിലിന്റെ ഡിപിആര്‍ പൂഴ്ത്തി വെക്കുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു. കെ- റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെല്ലാം വിദേശ കമ്പനികളുമായിട്ടാണ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് അറിയിക്കണം. പദ്ധതിക്ക് അനുമതി ലഭിക്കും മുമ്പ് തന്നെ പലരുമായി സര്‍ക്കാര്‍ ധാരണയായിട്ടുണ്ടെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും കണ്‍സള്‍ട്ടന്‍സികളില്‍ നിന്നും കമ്മീഷനടിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.