റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കോവിഡ് രോഗിയായ യുവതി: കാലിലെ വ്രണത്തില്‍ ഉറുമ്ബരിച്ച നിലയില്‍

പാവറട്ടി: കോവിഡ് രോഗിയായ യുവതിയെ റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ കാലിലെ വ്രണത്തില്‍ ഉറുമ്ബരിച്ച് നിലയിലാണ് . എളവള്ളി ഉല്ലാസ് നഗറില്‍ അപ്പുക്കുട്ടന്റൈ മകള്‍ ഗീതയാണ് (45) അവശയായി റോഡരികില്‍ കിടക്കുന്നത് കണ്ടത്. ഒരു കാല്‍ പഴുത്ത് ഉറുമ്ബരിക്കുന്ന നിലയിലാണ്.
ഗീതയുടെ അവസ്ഥയെ കുറിച്ച് സാമൂഹികനീതി വകുപ്പിലും പൊലീസിലും പഞ്ചായത്തിലും വിവരമറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. വാര്‍ഡ് അംഗം സൗമ്യ, മുന്‍ അംഗം കെ.ആര്‍. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റി.
മാസങ്ങള്‍ക്കു മുമ്ബ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഗീതയെ എളവള്ളിയിലെ സ്വന്തം വീട്ടിലാക്കി പോയതാണ്. സഹോദരങ്ങളുടെ വീട്ടിലാണ് പിന്നീട് കഴിഞ്ഞിരുന്നത്. 10 ദിവസം മുമ്ബാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏതെങ്കിലും അനാഥാലയത്തില്‍ എത്തിച്ച് ചികിത്സ നല്‍കണമെന്നാണ് ഗീതയുടെ ആവശ്യം.