തൊടുപുഴ സ്വദേശിനിയായ യുവതിയും നവജാത ശിശുവും ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ചു

തൊടുപുഴ സ്വദേശിനിയായ യുവതിയും നവജാത ശിശുവും ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ചു

തൊടുപുഴ: ആലുവ കപ്രശ്ശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ ഗാഥയും (27) നവജാത ശിശു ആരാധനയും (ആറുമാസം) കോവിഡ് ബാധിച്ചു ഗള്‍ഫില്‍ മരണമടഞ്ഞു. കരിംകുന്നം തടത്തില്‍ ടി.ജി മണിലാല്‍-ശോഭ ദമ്ബതികളുടെ മകളാണ് ഗാഥ. മനു മണിലാല്‍ (ഇന്‍ഫോപാര്‍ക്)സഹോദരനാണ്.

ഭര്‍ത്തവുമൊത്ത് സൗദിയില്‍ ഖത്തീഫില്‍ ആയിരുന്നു താമസം. സന്ദര്‍ശക വിസയിലാണ് ഗാഥ ഖത്തറില്‍ എത്തിയത്. നാട്ടിലേയ്ക്ക് ഭര്‍ത്തവും ഒന്നിച്ച്‌ മടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് രോഗം ബാധിച്ചത്. ഖത്തീഫ് സെന്‍റര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ഇരുവരും മരണമടയുകയുമാണുണ്ടായത്. സംസ്കാരം ഞായറാഴ്ച ദമാമില്‍ വച്ച്‌ നടത്തും.