ജാതി തിരിച്ചുള്ള സെന്‍സസ്; പ്രധാനമന്ത്രിയെ കാണാന്‍ ഒരുങ്ങി നിതീഷ് കുമാര്‍

ഡല്‍ഹി: ബിഹാറില്‍ ജാതി തിരിച്ചുള്ള സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഉള്ള നീക്കങ്ങളുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ നീതീഷ് കുമാര്‍ അനുമതി തേടിയിട്ടുണ്ട്. പക്ഷെ കേന്ദ്രം കൂടിക്കാഴ്ചയ്ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
നേരത്തെ ജെഡിയു എംപിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയപ്പോഴും കേന്ദ്രം അനുവദിച്ചിരുന്നില്ല. ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയാല്‍ മതിയെന്നായിരുന്നു എംപിമാര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം.