നെല്ലറയിൽ വറുതിക്കാലമോ? കുട്ടനാട്ടിലെ കർഷകരുടെ ദുരിതജീവിതത്തിലൂടെ ഒരു യാത്ര

നെല്ലറയിൽ വറുതിക്കാലമോ? കുട്ടനാട്ടിലെ കർഷകരുടെ ദുരിതജീവിതത്തിലൂടെ ഒരു യാത്ര

ആലപ്പുഴ: കാലം തെറ്റിയെത്തിയ മഴ, നമ്മുടെ കർഷകരുടെ മാസങ്ങളുടെ അധ്വാനവും പ്രതീക്ഷയും കവർന്നിരിക്കുന്നു. കടബാധ്യതയും കാലാവസ്ഥാകെടുതിയും ഒരു പോലെ എത്തുമ്പോൾ വറുതിയിലേക്ക് നീങ്ങുകയാണ് കർഷകരുടെ ജീവിതം. കർഷകന്‍റെ കണ്ണീര് വീണ ജീവിതക്കാഴ്ചകളുമായി ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടങ്ങുന്നു. കണ്ണീർപ്പാടത്ത് കർഷകർ...

മഹാപ്രളയം മുതൽ തുടർച്ചയായി ഉണ്ടാകുന്ന കാലാവസ്ഥ കെടുതികൾ നെൽകർഷകരുടെ ജീവിതം അപ്പാടെ തകർത്തു. കടം പെരുകി ജപ്തിയുടെ വക്കിലായതോടെ നെല്ലറയായ കുട്ടനാട്ടിൽ പോലും പലരും കൃഷി ഉപേക്ഷിച്ചു. നെടുമുടിയിലെ അംബികയും ഹരിദാസനും ഇത്തരത്തിൽ കൃഷി ഉപേക്ഷിച്ചവരാണ്.