ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം; പ്രതി ഷൈബിൻ അഷ്റഫിന്റെ സ്വത്ത് തേടി അന്വേഷണം, 300 കോടിയുടെ ആസ്തിയെന്ന് പൊലീസ്

നിലമ്പൂർ: ഒറ്റമൂലി വൈദ്യന്റെ(vaidyar) കൊലപാതകത്തിലെ (murder)മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ (shibin ashraf)വൻ സ്വത്ത് സാമ്പാദനം തേടി പൊലീസ്.300 കോടിയോളം രൂപയുടെ സ്വത്ത് ഇയാൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക് . ഈ സാമ്പത്തിക വളർച്ച പത്തു വർഷത്തിനിടെയാണ്. നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബരവാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട് . ഇയാൾ കൂടുതൽ കൊലപാതകങ്ങൾ നടത്തിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഷൈബിൻ അതിബുദ്ധിമാനായ കുറ്റവാളിയെന്നും പൊലീസ് പറയുന്നു .