പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; പോക്‌സോ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

തലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. തലപ്പുഴ എട്ടാം നമ്ബര്‍ ചെമ്ബന്‍ അബ്ദുള്‍ അസീസ്(49), ബത്തേരി കണാരങ്കണ്ടി കെ.എം നൗഷാദ്(41), കുറ്റിയാടി മരുതോങ്കര വാഴവളപ്പില്‍ റാഷിദ് ഖൈരി(46) എന്നിവരെയാണ് തലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്. നാലുദിവസം മുമ്ബാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.