ശാലിനി സിനിമയില്‍ തിരിച്ചെത്തുന്നോ.? 'പൊന്നിയിന്‍ സെല്‍വനില്‍' അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ട് സത്യമോ? ത്രില്ലടിച്ച് ആരാധകര്‍..

എന്നും മലയാളികളുടെ മനസ്സിലെ മിന്നും താരമാണ് നടിയും തല അജിത്തിന്റെ ഭാര്യയുമായ ശാലിനി. ബാലതാരമായി വന്ന് മലയാള സിനിമ കീഴടക്കിയ ശാലിനിയുടെ തിരിച്ചുവരവിനായി ഇന്നും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ ശാലിനിയുടെ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. സിനിമയില്‍ മായാജാലങ്ങള്‍ തീര്‍ത്ത സംവിധായകന്‍ മണിരത്‌നത്തിന്റെ പുതിയ ചിത്രം 'പൊന്നിയിന്‍ സെല്‍വനില്‍' ശാലിനി അതിഥിവേഷത്തിലെത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
നീണ്ട 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശാലിനി സിനിമയിലേക്ക് തിരികെയെത്തുന്നു എന്ന വാര്‍ത്ത ആരാധകരെ ഏറെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. 'പൊന്നിയിന്‍ സെല്‍വനില്‍' ശക്തമായൊരു കഥാപാത്രമാണ് ശാലിനി അവതരിപ്പിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്
'പിരിയാത വരം വേണ്ടും' എന്ന ചിത്രത്തില്‍ ആയിരുന്നു ശാലിനി അവസാനം അഭിനയിച്ചത്. 2000 ല്‍ തല അജിത്തുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്തും നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ശാലിനി. ഏതായാലും നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ശാലിനിയുടെ തിരിച്ചുവരവ് സിനിമാലോകത്തിന് തന്നെ ഏറെ സന്തോഷമുണര്‍ത്തുന്ന വാര്‍ത്തയാണ്.