പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു; വത്സൻ തില്ലങ്കേരിക്കെതിരെ കേസ്
കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ കേസ്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ് ആരോപണം. തില്ലങ്കേരിക്കൊപ്പം കണ്ടാൽ തിരിച്ചറിയാവുന്ന 200 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. ഹിന്ദു ഐക്യവേദി നടത്തിയ പ്രകടത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്.
കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്‌റ്റേഡിയം കോര്‍ണര്‍ വരെയായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രകടനം. പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യം വിളികളുയർന്നു. പ്രകടനം സമാപിച്ചപ്പോൾ വത്സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗത്തിലും പ്രകോപനപരമായ പരാമർശങ്ങളുണ്ടായിരുന്നു.
എസ്‍ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു പ്രസംഗം.