വെള്ളാപ്പള്ളിക്കെതിരെ അന്വേഷണ ആവശ്യപ്പെട്ട് ഇ.ഡി ഓഫിസിന് മുന്നില്‍ ധര്‍ണ

കൊച്ചി: എസ്.എന്‍.ഡി.പി യോഗത്തെ മറയാക്കി വെള്ളാപ്പള്ളി നടേശനും കുടുംബവും നടത്തുന്ന സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ നടത്തുമെന്ന് എസ്.എന്‍.ഡി.പി സംരക്ഷണ സമിതി. വ്യാഴാഴ്ച ഇ.ഡി ഓഫിസിന് മുന്നിലാണ് ധര്‍ണ നടത്തുകയെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 11ന് പ്രഫ. എം.െക. സാനു ഉദ്ഘാടനം ചെയ്യും. കുടക്, ഇടുക്കി, ഊട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ 1998നു ശേഷം വെള്ളാപ്പള്ളി കുടുംബം നേരിട്ടും ബിനാമിയായും വാങ്ങിയ എസ്റ്റേറ്റുകളെയും മറ്റ് സ്വത്തുക്കളെപ്പറ്റിയും അന്വേഷിക്കണം. എസ്.എന്‍ ട്രസ്റ്റിെന്റയും എസ്.എന്‍.ഡി.പി യോഗത്തിെന്റയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം, പ്രവേശനം ഇനത്തിലും ഈ കുടുംബം കൈക്കലാക്കിയ 2000ത്തില്‍പരം കോടി രൂപ വിദേശത്തേക്ക് കടത്തിയതും സര്‍ക്കാര്‍ അന്വേഷിക്കണം.
സ്വര്‍ണക്കടത്ത് വിവാദസമയത്ത് കണിച്ചുകുളങ്ങര ക്ഷേത്ര ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ ബിസ്കറ്റുകളെക്കുറിച്ച് അന്വേഷിക്കണമെന്നും സമിതി പ്രസിഡന്‍റ് അഡ്വ. എസ്. ചന്ദ്രസേനന്‍, ജനറല്‍ സെക്രട്ടറി മധു പരുമല തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.