യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഒളിവില്‍ പോയ സഹോദരീ ഭര്‍ത്താവ് പിടിയില്‍

ആലുപ്പുഴ : ചേര്‍ത്തലയില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരീ ഭര്‍ത്താവ് പിടിയില്‍. ഒളിവില്‍ പോയ രതീഷാണ് പോലീസിന്റെ പിടിയിലായത്. ചേര്‍ത്തല പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചെങ്ങണ്ടയിലെ ബന്ധു വീട്ടില്‍ നിന്നാണ് രതീഷിനെ പോലീസ് പിടികൂടിയത്.
കടക്കരപ്പള്ളി തളിശേരിതറയില്‍ ഹരികൃഷ്ണയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി കുട്ടികളെ നോക്കാന്‍ വേണ്ടിയാണ് യുവതി സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ ഹരികൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തി. ആ സമയം വീട്ടിലുണ്ടായിരുന്ന രതീഷ് പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.