കോവിഡിന് ഇടയിലും സംസ്ഥാനത്ത് ഓണ ചന്തകള്‍ ബുധനാഴ്ച ആരംഭിക്കും

കോവിഡിന് ഇടയിലും സംസ്ഥാനത്ത് ഓണ  ചന്തകള്‍ ബുധനാഴ്ച ആരംഭിക്കും

സംസ്ഥാനത്ത് സഹകരണ ഓണ ചന്തകള്‍ ബുധനാഴ്ച ആരംഭിക്കുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ കണ്‍സ്യൂമര്‍ഫെഡിന്റെ ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്സിഡി നിരക്കില്‍ നല്‍കുന്നത്. ആകെ 2000 വിപണികളാണ് ഉണ്ടാവുക.സര്‍ക്കാരിന്റെ ഓണകിറ്റില്‍ ഉള്‍പ്പെടാത്ത വിഭവങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കാന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇത് സാധ്യമായില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ പറയുന്നു.

ഓണത്തിന് ഒരു വീട്ടിലേക്ക് ആവശ്യമായി വരുന്ന എല്ലാ സാധനങ്ങളും നല്‍കുക എന്ന രീതിയിലാണ് ഓണച്ചന്ത ഒരുക്കിയിട്ടുള്ളത് എന്നും, നോണ്‍ സബ്സിഡി ഉള്‍പ്പെടെ യുള്ള സാധനങ്ങള്‍ 15 മുതല്‍ 35 ശതമാനം വരെ വിലക്കുറവില്‍ നല്‍കാനാണ് തീരുമാനമെന്നും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ അറിയിച്ചു. അരി, പഞ്ചസാര, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് സബ്സിഡി നിരക്കില്‍ നല്‍കുക.