കടുത്ത ദാരിദ്രം, വളര്‍ത്താന്‍ വേറെ നിവൃത്തിയില്ല; അമ്മ കുഞ്ഞിനെ കെഎസ്ആര്‍ടിസി ബസിനടിയിലേയ്ക്ക് വലിച്ചെറിഞ്ഞു

കൊച്ചി: അമ്മ കുഞ്ഞിനെ കെഎസ്ആര്‍ടിസി ബസിനടിയിലേയ്ക്ക് വലിച്ചെറിഞ്ഞു. മഴുവന്നൂര്‍ തട്ടാംമുകളില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്കായിരുന്നു സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് കുട്ടി രക്ഷപ്പെട്ടത്.
കുട്ടികളുടെ അഛന് ഇവരെ ഉപേക്ഷിച്ച് പോയതിനാല്‍ കുട്ടികളെ വളര്‍ത്താന്‍ വേറെ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് കുഞ്ഞിന്റെ അമ്മ പറയുന്നു. പ്രദേശത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ് ഈ സ്ത്രീ.
ഇവര്‍ക്ക് നാല് മക്കളുണ്ട്. കടുത്ത ദാരിദ്ര്യ കാരണമാണ് കുട്ടിയെ കളയാന്‍ തീരുമാനിച്ചത് എന്ന് അമ്മ പറഞ്ഞു. കുട്ടിയുടെ അമ്മയെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിച്ചു.