ലോക്കിയെ യുദ്ധഭൂമിയിൽ ഉപേക്ഷിക്കാതെ 6 ദിവസം; കഠിനയാത്രക്കൊടുവില്‍ അഞ്ജു നാട്ടിലെത്തി

ലോക്കിയെ യുദ്ധഭൂമിയിൽ ഉപേക്ഷിക്കാതെ 6 ദിവസം; കഠിനയാത്രക്കൊടുവില്‍ അഞ്ജു നാട്ടിലെത്തി

ആലപ്പുഴ:  ഒരുവർഷമായി ഒപ്പം കൂടിയപൂച്ചയെ യുദ്ധഭൂമിയിൽ ഉപേക്ഷിക്കാതെ ആറുദിവസംനീണ്ട കഠിനയാത്രക്കൊടുവില്‍ അഞ്ജു നാട്ടിലെത്തി. യുക്രെയ്നിലെ (Russia Ukraine Crisis) എംബിബിഎസ് വിദ്യാർഥി അഞ്ജുദാസും വളർത്തുപൂച്ച ലോക്കിയുമാണ് ഇന്നലെ ചെങ്ങന്നൂരിലെ വീട്ടിലെത്തിയത്. യുക്രെയ്ൻ ഒഡേസ നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ പഠനകാലത്താണ് അഞ്ജുദാസ് പെറ്റ്ഷോപ്പിൽനിന്ന് പേർഷ്യൻ ഇനത്തിൽപെട്ട പെണ്‍പൂച്ചയെ (Persian Cat  ) വാങ്ങിയത്. അപ്പാർട്ടുമെന്‍റിലെ മുറിയിലിട്ട് വളർത്തിയതോടെ നന്നായി ഇണങ്ങി. യുദ്ധം രൂക്ഷമായതോടെ രാജ്യം വിടാൻ തീരുമാനിച്ചപ്പോൾ തന്നെ പൂച്ചയെ കൈവിടാൻ ഒരുക്കമല്ലായിരുന്നു. കഴിഞ്ഞ മാസം 27ന് ഒഡേസ യൂണിവേഴ്സിറ്റിയിലെ 11അംഗ ഇന്ത്യൻ വിദ്യാർഥി സംഘത്തോടൊപ്പമാണ് പൂച്ചയും യാത്രതിരിച്ചത്