പിങ്ക് പൊലീസ് സംഭവത്തിലെ നഷ്ടപരിഹാരം;സര്‍ക്കാര്‍ നൽകിയ അപ്പീല്‍ ഇന്ന് ഡിവി‌ഷൻ ബഞ്ച് പരിഗണിക്കും

പിങ്ക് പൊലീസ് സംഭവത്തിലെ നഷ്ടപരിഹാരം;സര്‍ക്കാര്‍ നൽകിയ അപ്പീല്‍ ഇന്ന് ഡിവി‌ഷൻ ബഞ്ച് പരിഗണിക്കും

കൊച്ചി: പിങ്ക് പൊലീസ്(pink police) ഉദ്യോഗസ്ഥ എട്ട് വയസ്സുള്ള കുട്ടിയോട്(eight year old child) അപമര്യാദയായി പെരുമാറിയ കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീല്‍ (appeal)ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, പി എസ് സുധ എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ച.ാണ്‌(division bench) ഹർജി പരിഗണിക്കുന്നത്.

സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് അപ്പീലിലെ പ്രധാന വാദം. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ പെരുമാറ്റത്തിന്‍റെ പേരില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നും, ഉദ്യോഗസ്ഥ കുട്ടിയോട് മോശം വാക്ക് ഉപയോഗിചില്ലെന്നും അപ്പീലില്‍ പറയുന്നു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും ഇരുപത്തിയ്യായിരം രൂപ വ്യവഹാര ചെലവും നല്‍കണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

ആറ്റിങ്ങലിൽ കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു സംഭവം.മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡിൽ പരിശോധനയ്ക്ക് വിധേയരാക്കിയത്. താൻ ഒരു ദളിതനായതുകൊണ്ടാണ് സർക്കാർ ഇങ്ങനെ പെരുമാറുന്നതെന്നും ചേർത്തു നിർത്തേണ്ട മക​ളെ സർക്കാർ വീണ്ടും കരയിക്കുകയാണെന്നും കുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പ്രതികരിച്ചിരുന്നു