തിരുവനന്തപുരത്ത് വീണ്ടും പൊലീസ് മൂന്നാംമുറ? ആറ്റിങ്ങൽ എസ്ഐക്കെതിരെ പരാതി; അന്വേഷണം തുടങ്ങി

ആറ്റിങ്ങൽ: തിരുവനന്തപുരത്ത് വീണ്ടും പൊലീസ് മുന്നാംമുറയെന്ന്(police torturing) ആരോപണം . ആറ്റിങ്ങൽ എസ് ഐ രാഹുലിന്(si rahul) എതിരെയാണ് പരാതി.ബാറിൽ മദ്യപിച്ച് സംഘർഷമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത അരുൺരാജ്(arunraj) എന്ന യുവാവിനെ എസ് ഐ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. ഇന്നലെയാണ് ആറ്റിങ്ങലിലെ ബാറിനുള്ളിൽ രണ്ട് മദ്യപസംഘങ്ങൾ ഏറ്റുമുട്ടിയത്.ഇതിൽ അരുൺരാജ് അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇവരെ പിന്നീട് സ്റ്റേഷ്യൽ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ വച്ച് എസ്ഐ മർദ്ദിച്ചെന്നാണ് അരുൺരാജിന്റെ പരാതി. അരുൺരാജിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുമുണ്ട്. എന്നാൽ മർദിച്ചിട്ടില്ലെന്നും ബാറിലെ സംഘർഷത്തിലുണ്ടായ പാടുകൾ ആകാമെന്ന് പൊലീസ് വിശദീകരിച്ചു.സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി പറഞ്ഞു.