11 പേര്‍ക്ക് നിപ്പ രോഗലക്ഷണം, എട്ടു പേരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു, സമ്ബര്‍ക്കപ്പട്ടികയില്‍ 251 പേര്‍

തിരുവനന്തപുരം: ചാത്തമംഗലം പഞ്ചായത്തില്‍ നിപ്പ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്ബര്‍ക്കപ്പട്ടികയില്‍ 251 പേര്‍. നിപ്പ അവലോകനയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതില്‍ 11 പേര്‍ക്ക് നിപ്പ രോഗലക്ഷണമുള്ളതായും മന്ത്രി അറിയിച്ചു. എട്ടുപേരുടെ സാമ്ബിള്‍ എന്‍,ഐ.വിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ഇന്ന് ലഭിക്കും. മൂന്നുപേരുടെ സാമ്ബിള്‍ ഇന്ന് അയയ്ക്കും. കുട്ടിയുമായി അടുത്ത സമ്ബര്‍ക്കമുള്ളത് 54 പേരാണ്. സമ്ബര്‍ക്കപട്ടികയിലെ 121 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും മന്ത്രി അറിയിച്ചു.