മാപ്പ്മൈഇന്ത്യയുടെ പ്രാരംഭ ഓഹരി വില്‍പ്പന (ipo)ഡിസംബര്‍ ഒമ്പതിന് ആരംഭിക്കും

ഡിജിറ്റല്‍ മാപ്പിങ് കമ്പനിയായ മാപ്പ്മൈഇന്ത്യയുടെ പ്രാരംഭ ഓഹരി വില്‍പ്പന ഡിസംബര്‍ ഒമ്പതിന് ആരംഭിക്കും. മൂന്ന് ദിവസം നിണ്ടുനില്‍ക്കുന്ന ഐപിഒ 12ന് അവസാനിക്കും. 1040 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 1,000-1,033 രൂപയാണ് പ്രൈസ് ബാന്‍ഡ്. ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള ബിഡിങ് തുടങ്ങി. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 14 ഓഹരികളോ അതിന്റെ ഗുണിതങ്ങളായോ ബിഡ് ചെയ്യാവുന്നതാണ്. പൂര്‍ണമായും ഓഫര്‍ ഓഫ് സെയിലിലൂടെ നടക്കുന്ന ഐപിഒയില്‍ 10,063,945 ഓഹരികളാണ് വില്‍ക്കുന്നത്.