15 വയസ് കഴിഞ്ഞ പെണ്‍കുട്ടികളെ തേടി വീടുകളില്‍ താലിബാന്റെ പരിശോധന, അഫ്‌ഗാനിലെ സ്ത്രീകളുടെ ദുരിത ജീവിതത്തെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്ത്

കാബൂള്‍ : അഫ്ഗാനില്‍ 15 വയസ് കഴിഞ്ഞ അവിവാഹിതകളായ പെണ്‍കുട്ടികളെതേടി താലിബാന്‍ വീടുകളില്‍ പരിശോധന തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. വിദേശ മാദ്ധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തവിട്ടത്. കാബൂളില്‍ നിന്നും രക്ഷപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകന്‍ ഹോളി മെക്കയുടെ റിപ്പോര്‍ട്ട് പ്രകാരം പതിനഞ്ചുവയസ് തികഞ്ഞ വിവാഹം കഴിക്കാത്ത സ്ത്രീകളുണ്ടോ, എന്ന് വീടുകള്‍തോറും കയറി ഇറങ്ങി തിരക്കുകയാണ് താലിബാന്‍. അവര്‍ ഇസ്ലാമിന്‍റെ സംരക്ഷകരാണ്, വൈദേശിക ശക്തിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചവരും, രക്ഷകരും ആണെന്ന് പറയും. അതിന് ശേഷം പെണ്‍കുട്ടികളുടെ പിതാക്കളോട് അവരുടെ പെണ്‍മക്കളെ വിവാഹം ചെയ്ത് നല്‍കാന്‍ ആവശ്യപ്പെടും. അവരുടെ കൂടെയുള്ള താലിബാന്‍ മുല്ലയുടെ ഭാര്യമാരായാണ് പെണ്‍കുട്ടികളെ ആവശ്യപ്പെട്ടത് എന്നും ഫരിഹാ എസ്സര്‍ എന്ന യുവതിയുടെ വാക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
.ഇത്തരത്തില്‍ വിവാഹിതയായ ഒരു 21 കാരിയെ വിവാഹം കഴിഞ്ഞയുടന്‍ അവളെ അവര്‍ ദൂരേക്ക് കൊണ്ടുപോയി. ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ കൂടാതെ മറ്റു നാലുപേര്‍ കൂടു ക്രൂരമായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും പിതാവ് പിന്നീട് മനസിലാക്കി . പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പിതാവ് ബാക്കിയുള്ള പെണ്‍കുട്ടികളുമായി നാടുവിടുകയായിരുന്നു.. ഇത്തരത്തില്‍ താലിബാന്‍റെ നിര്‍ബന്ധിത വിവാഹം ലക്ഷക്കണക്കിന് അഫ്ഗാന്‍ പെണ്‍കുട്ടികളുടെ വിതമാണ് ഇരുട്ടിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ സിറ്റിയായ മസര്‍ ഇ ഷെറീഫ് കഴിഞ്ഞ ശനിയാഴ്ചയാണ് താലിബാന്‍ കീഴടക്കിയത്.