പ്രീതി സിന്റയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു.5വർഷത്തിനൊടുവില്‍

പ്രീതി സിന്റയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു.5വർഷത്തിനൊടുവില്‍

എല്ലാവർക്കും ഹായ്. ഇന്ന് ഞങ്ങളുടെ അതിശയകരമായ വാർത്ത എല്ലാവരുമായും പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. 

ഞങ്ങളുടെ ഇരട്ടക്കുട്ടികളായ ജയ് യെയും ജിയയെയും ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ഞങ്ങളുടെ ഹൃദയങ്ങൾ നന്ദിയും സ്നേഹവും കൊണ്ട് നിറയുന്നു', എന്ന് പ്രീതി കുറിക്കുന്നു. 

വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചത്. നടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

2016ലായിരുന്നു പ്രീതിയും ജീനും വിവാഹിതരായത്. മണിരത്‌നം സംവിധാനം ചെയ്ത ദില്‍സേ എന്ന ചിത്രത്തിലൂടെയാണ് പ്രീതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതേ വര്‍ഷം തന്നെ സോള്‍ജിയര്‍ എന്ന ചിത്രത്തിലും താരം നായികയായെത്തി. കല്‍ ഹോ നഹോ, ദില്‍ ചാഹ്‌തേ ഹേ, കഭി അല്‍വിദാ നാ കഹ്ന, വീര്‍ സാര, സലാം സമസ്‌തേ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലാണ് പ്രീതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.