ചെയ്ത ബിസിനസുകൾ എല്ലാം പരാജയം;ഒടുവിൽ വരുമാനം 650 കോടി രൂപയിലേറെ

ചെയ്ത ബിസിനസുകൾ എല്ലാം പരാജയം; ഒടുവിൽ വീട്ടിലെ ഒറ്റമുറിയിൽ ചെറു സംരംഭം; വരുമാനം 650 കോടി രൂപയിലേറെ.
ചെയ്ത ബിസിനസുകൾ എല്ലാം പരാജയമാണെങ്കിലും വീണ്ടും വീണ്ടും ബിസിനസ് പരീക്ഷണങ്ങൾ നടത്തുന്ന ധാരാളം പേരുണ്ട് .ജീവിതത്തിൽ നേരിടുന്ന ഓരോ പരാജയങ്ങളും തിരിച്ചടികളും ഒക്കെ മികച്ച അനുഭവങ്ങളും പാഠങ്ങളുമാണല്ലോ?
ബിസിനസുകൾ എല്ലാം പരാജയപ്പെട്ട് ഒടുവിൽ പരീക്ഷിച്ച ബിസിനസിൽ നിന്ന് കോടികളുടെ വരുമാനം നേടുന്ന സംരംഭകൻെറ കഥ അറിയാം.
ഒരു തുണിക്കടയിൽ സെയിൽസ് അസിസ്റ്റൻറായി ജോലി തുടങ്ങിയ പ്രകാശ് അഗര്‍വാൾ ജോലി വിട്ടത് സ്വന്തമായി ഒരു ചെറു സംരംഭം എന്ന സ്വപ്നവുമായി ആയിരുന്നു. ഏഴ് വർഷം പല പല ബിസിനസുകൾ പരീക്ഷിച്ചു. എന്നാൽ ഒരു സംരംഭകനെന്ന നിലയിൽ പ്രകാശ് അഗർവാളിന് വിജയം കണ്ടെത്താനായില്ല. സോപ്പ്, ഡിറ്റർജന്റ് നിരമാണം, ഹെയർ ഓയിൽ ബിസിനസ് എല്ലാം മാറി മാറി പരീക്ഷിച്ചെങ്കിലും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഇനി ബിസിനസ് ചെയ്യാൻ പറ്റില്ലെന്ന് വീട്ടുകാര്‍ കട്ടായം പറഞ്ഞു.
തുടരാനും പരാജയങ്ങൾ കാണാൻ കഴിയെല്ലന്നതായിരുന്നു കാരണമായി പറഞ്ഞത്. കാര്യമായ സാമ്പത്തിക സ്ഥിതി ഒന്നുമില്ലാത്തതിനാൽ ടെക്സ്റ്റൈൽ ഷോപ്പിലെ സ്ഥിരമായി ജോലി തുടരണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ ഇനി ജോലിയിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്നും സ്വന്തം ബിസിനസ് മാത്രമേ ചെയ്യൂ എന്നുമുള്ള നിലപാടിൽ തന്നെ പ്രകാഷ് അഗര്‍വാൾ ഉറച്ചു നിന്നു.
കാര്യമായ ലാഭമൊന്നുമില്ലാതെ പല ബിസിനസുകളുമായി മുന്നോട്ട് പോകുന്ന കാലം.പ്രകാശിൻെറ അമ്മ ഒരിക്കൽ മകനെ വിളിച്ച് ഒരു കാര്യം പറഞ്ഞു, പല ഉത്പന്നങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങൾ ഒക്കെ പരീക്ഷിച്ചതെല്ലാം രാജയപ്പെട്ടല്ലോ സാധിക്കുമെങ്കിൽ ഏതെങ്കിലും പ്രമുഖ ബ്രാൻഡുകളുടെ ഫ്രാഞ്ചൈസി എടുത്ത് നടത്തി നോക്കൂ. സാമ്പ്രാണിത്തിരി ബ്രാൻഡ് ആയിരുന്നു അമ്മ നിര്‍ദേശിച്ചത്. സോപ്പും ഡിറ്റര്‍ജൻറ് നിര്‍മാണവും ഒക്കെ ഉപേക്ഷിച്ച് പുതിയൊരു ബിസിനസിലേക്കിറങ്ങുന്നതിനേക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത് അങ്ങനെയാണ്.
ഏതെങ്കിലും ബ്രാൻഡിനുവേണ്ടി വിതരണമല്ല സ്വന്തം അഗര്‍ബതി ബ്രാൻഡ് തന്നെ പുറത്തിറക്കണമെന്നായിരുന്നു സ്വപ്നം. നിര്‍മാണവും തനിക്ക് വഴങ്ങുമെന്ന് ആദ്യം അമ്മയ്ക്ക് കാട്ടിക്കൊടുക്കണം. ഇത് ഒരു വെല്ലുവിളിയായി തന്നെ ഏറ്റെടുത്തു. അഗർബത്തി വിപണിയുടെ സാധ്യത മനസിലാക്കി ഇൻഡോറിലെ വീട്ടിലെ മുറിയിൽ നിന്ന് സഹോദരങ്ങളെയും കൂട്ടുപിടിച്ച് സാമ്പ്രാണിത്തിരി നിര്‍മാണം തുടങ്ങി.
വീട്ടിൽ തുടങ്ങിയ സാമ്പ്രാണിത്തിരികളുടെ നിര്‍മാണം വലിയ വിജയമായി. അമ്മയും വിതരചുമതല ഏറ്റെടുത്തു. സംരംഭക മോഹവുമായി നടക്കുന്ന മകന് തന്നാൽ ആകുന്ന വിധത്തിലുള്ള എല്ലാ പിന്തുണയും നൽകി. സ്വന്തം ഉത്പന്നത്തിന് കിടിലൻ ഒരു ബ്രാൻഡ് നെയിം വേണമെന്ന ആഗ്രഹത്തിൽ പ്രകാശ് തന്നെയാണ് സെഡ് ബ്ലാക്ക് എന്ന പേര് തെരഞ്ഞെടുത്തത്. എംഡിപിഎച്ച് എന്ന് കമ്പനിക്ക് പേരുമിട്ടു. എല്ലാവരും ഒത്തുചേര്‍ന്ന് ആഞ്ഞുപിടിച്ച ചെറു ബിസിനസ് എന്തായാലും പരാജയമായില്ല.
ഇന്ത്യയിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന അഗര്‍ബത്തി ബ്രാൻഡുകളിൽ ഒന്നായി കമ്പനി മാറി. ഇന്ന് മൂന്ന് കോടിയിലധികം തിരികളാണ് സ്വന്തം പ്ലാൻറിൽ നിര്‍മിക്കുന്നത്. ബ്ലാക്ക് സെഡ് എന്ന ബ്രാൻഡിൽ 250-ൽ അധികം ഉത്പന്നങ്ങളും പുറത്തിറക്കുന്നുണ്ച്. വിദേശത്തേക്കും കയറ്റുമതിയുണ്ട് വിറ്റുവരവ് 650 കോടി രൂപയിലേറെയാണ്. മികച്ച ലാഭവും. പ്രകാശ് അഗര്‍വാളിൻെറ മക്കൾ അങ്കിത് അഗര്‍വാളും അങ്കുഷ് അഗര്‍വാളും ബിസിനസ് നോക്കിനടത്തുന്നു.