ഇന്ത്യയ്ക്കിത് അഭിമാന നിമിഷം, യുഎസിൽ ഇന്ത്യൻ സിഇഒ പ്രളയം!...

ഇന്ത്യയ്ക്കിത് അഭിമാന നിമിഷം,  യുഎസിൽ ഇന്ത്യൻ സിഇഒ പ്രളയം!...

സമൂഹ മാധ്യമമായ ട്വിറ്ററിന്റെ സിഇഒ ആയി പരാഗ് അഗ്രവാൾ (37) നിയമിതനാകുന്നതോടെ യുഎസിലെ ഇന്ത്യൻ വംശജരായ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർമാരുടെ (സിഇഒ) സംഘത്തിൽ ഒരാൾ കൂടി. സത്യ നാദെല്ല (മൈക്രോ സോഫ്റ്റ്), സുന്ദർ പിച്ചൈ (ഗൂഗിൾ), അരവിന്ദ് കൃഷ്ണ (ഐബിഎം), ശന്തനു നാരായൻ (അഡോബി) എന്നിവർക്കു ശേഷം മറ്റൊരു ഇന്ത്യൻ വംശജൻ...ഐടി ഭീമൻ കമ്പനിയുടെ തലപ്പത്ത് എത്തുന്നു എന്നതു മാത്രമല്ല ഈ നേട്ടത്തിന്റെ പ്രത്യേകത....

1.സുന്ദർ പിച്ചൈ, 2. അരവിന്ദ് കൃഷ്ണ, 3. സത്യ നാദെല്ല, 4. ജോർജ് കുര്യൻ, 5. ശന്തനു നാരായൻ 6. തോമസ് കുര്യൻ.7.രാജേഷ് സുബ്രഹ്മണ്യം, 8. അജയ് ബംഗ, 9. പുനിത് രഞ്ജൻ, 10. അഞ്ജലി സൂദ്....

സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലിയിൽ പ്രവേശിച്ച് 10 വർഷം കൊണ്ടാണ് പരാഗ് കമ്പനി തലവനാകുന്നത്. വർഷം 10 ലക്ഷം ഡോളർ വാർഷിക ശമ്പളവും ബോണസും കമ്പനിയുടെ നിയന്ത്രിത ഓഹരികളും പ്രവർത്തന നേട്ടത്തിന് അനുസരിച്ച് അധിക ഓഹരികളുമാണ് പരാഗിനു ലഭിക്കുക എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മുംബൈ ഐഐടി, യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയിലും വിദ്യാഭ്യാസം നേടിയ പരാഗ്, ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫിസർ പദവിയിൽ നിന്നാണ് കമ്പനി തലപ്പത്ത് എത്തുന്നത്....

ഇന്ത്യൻ പ്രതിഭകളിൽ നിന്ന് യുഎസിന് വലിയ നേട്ടമാണുള്ളത്’- ട്വിറ്റർ, ഗൂഗിൾ, ഐബിഎം, മൈക്രോസോഫ്റ്റ് അടക്കമുള്ള വമ്പൻ കമ്പനികളുടെ തലപ്പത്ത് ഇന്ത്യൻ വംശജരെത്തുന്നതിനെക്കുറിച്ച് സ്പേസ്എക്സ് സ്ഥാപകനായ ഇലോൺ മസ്ക് ട്വിറ്ററിൽ കുറിച്ചതിങ്ങനെ....

ടെക് കമ്പനികൾ മാത്രമല്ല, ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ പലതിന്റെയും തലപ്പത്തുള്ളത് ഇന്ത്യൻ വംശജരായ മേധാവികളാണ്. 

1.രഘു രഘുറാം, 2. നികേഷ് അറോറ, 3. ജയശ്രീ ഉല്ലൽ, 4. സഞ്ജയ് മെഹ്‍റോത്ര, 5. രേവതി അദ്വൈതി, 6. രാജീവ് സൂരി.7.ലക്ഷ്മൺ നരസിംഹൻ, 8. വസന്ത് നരസിംഹൻ, 9. സി.എസ് വെങ്കടകൃഷ്ണൻ, 10. പിയുഷ് ഗുപ്ത..

ഇന്ത്യൻ‌ വംശജരായ 'ഹൈ–പ്രൊഫൈൽ' മേധാവികൾ:

1. സുന്ദർ പിച്ചൈ–ആൽഫബെറ്റ് (ഗൂഗിൾ)

2. അരവിന്ദ് കൃഷ്ണ–ഐബിഎം.

3.സത്യ നാദെല്ല– മൈക്രോസോഫ്റ്റ്

4. പരാഗ് അഗ്രവാ‍ൾ– ട്വിറ്റർ

5. ശന്തനു നാരായൻ–അഡോബി

6. തോമസ് കുര്യൻ–ഗൂഗിൾ ക്ലൗഡ്...

7.ജോർജ് കുര്യൻ–നെറ്റ്‍ആപ് 

8. രാജേഷ് സുബ്രഹ്മണ്യം– ഫെഡെക്സ്

9. അജയ് ബംഗ–മാസ്റ്റർകാർഡ്

10. പുനിത് രഞ്ജൻ–ഡെലോയിറ്റ്

11. അഞ്ജലി സൂദ്–വിമിയോ

12. രഘു രഘുറാം–വിഎംവെയർ

‌13. നികേഷ് അറോറ– പാലോ ആൾട്ടോ നെറ്റ്‍വർക്സ്

14. ജയശ്രീ ഉല്ലൽ–അരിസ്റ്റ നെറ്റ്‍വർക്സ്

15. സഞ്ജയ് മെഹ്‍റോത്ര–മൈക്രോൺ ടെക്നോളജി

16.രേവതി അദ്വൈതി– ഫ്ലെക്സ്

17. രാജീവ് സൂരി–ഇൻമർസാറ്റ്

18. ലക്ഷ്മൺ നരസിംഹൻ–റെക്കിറ്റ് ബെൻകൈസെർ.

19.വസന്ത് നരസിംഹൻ–നൊവാർട്ടിസ്

20. സി.എസ് വെങ്കടകൃഷ്ണൻ– ബാർക്ലേസ് ബാങ്ക് 21. പിയുഷ് ഗുപ്ത– ഡിബിഎസ് ബാങ്ക് ലിമിറ്റഡ്...