ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റ്; സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ മധ്യവയസ്കന്‍റെ കൈയും കാലും അടിച്ചൊടിച്ചു

ഇടുക്കി: കരിമണ്ണൂരിൽ (Karimannur) മധ്യവയസ്കന് സിപിഎം (CPM) ഏരിയ സെക്രട്ടറിയടക്കമുള്ളവരുടെ ക്രൂര മർദനം. ഇരുമ്പ് പൈപ്പ് കൊണ്ട് കൈയും കാലും അടിച്ചൊടിച്ചു. കരിമണ്ണൂർ സ്വദേശി (Karimannur native) ജോസഫ് വെച്ചൂരിനെയാണ് (51) കരിമണ്ണൂർ ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തിൽ മർദിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ചായിരുന്നു മർദനം. ഗുരുതര പരുക്കുകളോടെ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.