പോക്കറ്റ് കാലിയാകും ! പാചകവാതകവില വീണ്ടും കൂട്ടി, 1000 കടന്നു

പോക്കറ്റ് കാലിയാകും ! പാചകവാതകവില വീണ്ടും കൂട്ടി, 1000 കടന്നു

തിരുവനന്തപുരം: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളുടെ നട്ടെല്ലൊടിച്ച് പാചകവാതകവില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് (cooking LPG gas cylinder) 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്‍റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ച് ഗാർഹിക സിലിണ്ടറിനും വിലകൂട്ടിയത്. പെട്രോൾ- ഡീസൽ ഇന്ധന വിലയിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് തുടർച്ചയായുണ്ടാകുന്ന ഗാർഹിക സിലിണ്ടർ വില വർധനയും. 

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില നേരത്തെ പല തവണ വ‍ര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മെയ് രണ്ടാം തിയ്യതിയാണ് ഒടുവിലായി വില വ‍ര്‍ധിപ്പിച്ചത്. ഒറ്റയടിക്ക് 103 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടര്‍ വില 2359 രൂപയായി. 365 രൂപയാണ് ഈ വർഷം ഇതുവരെ കൂട്ടിയത്.