മനുഷ്യരുടെ ഈ യുദ്ധത്തില്‍ ഞങ്ങള്‍ ചെയ്ത തെറ്റെന്താണ് ?

മനുഷ്യരെപ്പോലെ മൃഗങ്ങളും യുദ്ധത്തെ വെറുക്കുന്നു. എന്നാൽ, യുദ്ധത്തെ ഭയന്ന് ബങ്കറുകളില്‍ ഒളിക്കാന്‍ അവര്‍ക്കാകില്ല. ഉക്രൈന്‍റെ രാജ്യാതിര്‍ത്തി കടന്ന 2 ദശലക്ഷം മനുഷ്യരെ പോലെ അവയ്ക്ക് അതിര്‍ത്തികള്‍ കടക്കാനും പറ്റില്ല. ഇതിന്‍റെ ആത്യന്തികമായ ഫലമെന്നത് മൃഗങ്ങളില്‍ സമ്മര്‍ദ്ദവും വിഷാദവും മാതൃവൈകല്യങ്ങളുമാണെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. നേരത്തെ ഉക്രൈന്‍ മൃഗശാലയിലെ മൃഗങ്ങളും സന്ദര്‍ശകരില്‍ നിന്ന് ഭക്ഷണങ്ങള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, നാല് ഭഗത്ത് നിന്നും വെടി ശബ്ദവും സ്ഫോടനവും കേള്‍ക്കുമ്പോള്‍ അവ ഭക്ഷണം കഴിക്കാന്‍ പോലും താത്പര്യപ്പെടുന്നില്ലെന്ന് ഉക്രൈന്‍ മൃഗശാലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ പതിമൂന്ന് ദിവസമായി ഉക്രൈന്‍ തലസ്ഥാനമായ കീവിന് ചുറ്റും വെടി ശബ്ദങ്ങളും സ്ഫോടനങ്ങളും പതിവാണ്. നഗരത്തിന്‍റെ പ്രാന്തപ്രദേശത്തിന് ഏതാനും മൈലുകള്‍ അകലെയുള്ള മൃഗശാലയില്‍ പോലും മോട്ടോറുകളുടെയും പീരങ്കി ശബ്ദങ്ങളുടെയും നിലയ്ക്കാത്ത ശബ്ദം കേള്‍ക്കാം.
മൃഗശാലയിലെ ആനയും ജിറാഫും സിംഹവും കുരങ്ങുകളും തുടങ്ങി എല്ലാ പക്ഷി-മൃഗാദികളും തങ്ങള്‍ കേള്‍ക്കുന്ന സ്ഫോടന ശബ്ദത്തില്‍ അസ്വസ്ഥരാണ്. അവ ഇരയെടുക്കാന്‍ മടിക്കുന്നു. എന്തിന് മനുഷ്യരെ സാന്നിധ്യം തന്നെ അവര്‍ക്ക് പ്രശ്നകരമാണെന്ന തോന്നലുണ്ടാക്കുന്നു.
200 ഇനങ്ങളിൽ നിന്നുള്ള ഏകദേശം 4,000 മൃഗങ്ങളുള്ള കീവിലെ മൃഗശാലയില്‍ കഴിഞ്ഞ വർഷം 7,00,000 സന്ദർശകരാണ് ഒഴുകിയെത്തിയത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ഇത് സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുകയായിരുന്നു. സമീപ വർഷങ്ങളിൽ, മൃഗശാലയുടെ അടിസ്ഥാന സൗകര്യങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു. സോവിയറ്റ് കാലഘട്ടത്തിലെ ഇടുങ്ങിയ വാസ്തുവിദ്യകള്‍ പലതും വലുതും കൂടുതൽ വായുസഞ്ചാരമുള്ളതുമായി മാറ്റപ്പെട്ടു. ലണ്ടൻ മൃഗശാലയുടെ ശാസ്ത്രാധിഷ്ഠിത സമീപനത്തിന്‍റെ വലിയ ആരാധകനാണ് താനെന്ന് മൃഗശാല ഉദ്യോഗസ്ഥനായ കെറിലോ ട്രാന്‍റിൻ പറയുന്നു. അദ്ദേഹത്തിന്‍റെ ആരാധ്യപുരുഷന്മാരില്‍ ഒരാളാണ് ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജെറാൾഡ് ഡറൽ. കേവലം പ്രദർശനത്തിൽ നിന്ന് മൃഗസംരക്ഷണത്തിനും വംശനാശഭീഷണി നേരിടുന്ന ജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുന്നതിനും ഊന്നൽ നൽകണമെന്നായിരുന്നു അദ്ദേഹത്തിന്‍റെയും ആശയം. യുദ്ധം ആരംഭിച്ച ശേഷം മൃഗശാലയുടെ പ്രവർത്തനം നോക്കാൻ ആവശ്യമായ മിനിമം ജീവനക്കാരെ മാത്രമാണ് ഞങ്ങൾ നിലനിർത്തിയിട്ടുള്ളത്. മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നു, അവയുടെ ചുറ്റുപാടുകൾ വൃത്തിയാക്കുന്നു. അത്യാവശ്യത്തിന് മൃഗഡോക്ടർമാർ ഇപ്പോഴും ഇവിടെയുണ്ട്.' അദ്ദേഹം കൂട്ടിചേര്‍ത്തു.
‘യുദ്ധത്തിന് മുമ്പ് ഞങ്ങൾ മൃഗങ്ങൾക്കായി രണ്ടാഴ്ചയ്ക്കുള്ള ഭക്ഷണം സംഭരിച്ചിരുന്നു. ഞങ്ങൾ ഇപ്പോൾ യുദ്ധത്തിന്‍റെ രണ്ടാം ആഴ്ചയിലൂടെ കടന്ന് പോകുന്നു. ഇന്ന് ഞങ്ങൾ ഞങ്ങളുടെ സംഭരണശാലയിൽ പോയി മൂന്ന് ടൺ ഭക്ഷണം പുറത്തെടുത്തു. അത് ഒരാഴ്ചയ്ക്ക് കൂടി ഉപകാരപ്പെടും. അതിനു ശേഷം......' അദ്ദേഹത്തിന് തന്‍റെ വാക്കുകള്‍ പൂരിപ്പിക്കാന്ഒ കഴിഞ്ഞില്ല. '