ഫോണില്‍ സിനിമ കണ്ട് ഡ്രൈവിംഗ്, നിര്‍ത്തിയിട്ട പൊലീസ് വണ്ടിയിലേക്ക് കാര്‍ ഇടിച്ചുകയറി!

ഓട്ടോ പൈലറ്റ് മോഡ് ഓണാക്കിയിട്ട് ഡ്രൈവർ സിനിമ കണ്ടതിനെത്തുടർന്ന് വാഹനം അപകടത്തില്‍പ്പെട്ടു. അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‍ലയുടെ കാറാണ് പൊലീസ് വാഹനത്തിലേക്ക് പാഞ്ഞു കയറിയതെന്ന് കാര്‍ സ്‍കൂപ്‍സിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലെ (USA) നോർത് കരോലിനയിലാണ് (North Carolina) സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. വഴിയരികിൽ പാർക് ചെയ്‌തിരുന്ന പോലീസ് വാഹനത്തിലേക്കാണ് ടെസ്‌ല ഇവി പാഞ്ഞുകയയിറത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. നോർത്ത് കരോലിനയിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ഡാഷ്‌ക്യാം റെക്കോർഡിങ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയും നിരവധി പേർ കാണുകയും ചെയ്‍തു.