കോവിഡിന്റെ പുതിയൊരു വകഭേദം കൂടി-ഐഎച്ച്‌യുവിന് ഒമിക്രോണിനേക്കാൾ വ്യാപനശേഷി

ഇവർ ആഫ്രിക്കൻ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്നാണു റിപ്പോർട്ട്. ഒമിക്രോണിനേക്കാൾ വ്യാപനശേഷിയുള്ള പുതിയ വകഭേദത്തിന് 46 ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്. വാക്സീനുകളെ അതിജീവിക്കാൻ ഇതിന് കഴിയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വ്യാപനശേഷി, രോഗതീവ്രത എന്നിവയെ കുറിച്ച് കൂടുതൽ ശാസ്ത്രീയ വിശദീകരണങ്ങൾ പുറത്തുവന്നിട്ടില്ല.