ബ്ലാക് മെയിലിങ്ങിന്റെ ഭാഗം; വാദിച്ച് പ്രതിഭാഗം, മുൻകൂർ ജാമ്യഹർജികൾ പരിഗണിക്കും

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പർ 18 ( No 18 hotel) ഹോട്ടലുടമ റോയ് വയലാട്ട്, അഞ്ജലി റീമ ദേവ് , സൈജു തങ്കച്ചൻ എനിവരുടെ മുൻകൂർ ജാമ്യ ഹർജികൾ (Bail Applications) ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെൺകുട്ടിയുടെ രഹസ്യ മൊഴി പരിശോധിച്ച ശേഷം തുടർ വാദം കേൾക്കാമെന്നാണ് ഹോക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. തങ്ങൾക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നാണ് പ്രതികളുടെ വാദം.
മാത്രമല്ല മൂന്ന് മാസം കഴിഞ്ഞാണ് പെൺകുട്ടിയും അമ്മയും പരാതി നൽകിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ വാദിക്കുന്നു. എന്നാൽ റോയ് അടക്കമുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സർക്കാരിന്റെ വാദം. 2021 ഒക്ടോബർ 20ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂർത്തിയാകാത്ത മകളും നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.