ഗുരുവായൂരടക്കം രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളുടെ വികസനം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

ഗുരുവായൂരടക്കം രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളുടെ വികസനം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലെ പുതിയ ഇടനാഴി രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുമ്പോള്‍ ആണ് രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളുടെ വികസനം ഉറപ്പാക്കുമെന്ന് മോദി പറഞ്ഞത്. പുണ്യനഗരങ്ങളുടെ വീണ്ടെടുക്കല്‍ എന്ന വാദം പ്രചാരണ വിഷയമാക്കി മാറ്റാനുള്ള ബിജെപിയുടെ നീക്കത്തിനിടെയാണ് കൂടുതല്‍ ക്ഷേത്രങ്ങള്‍ വികസിപ്പിക്കുമെന്ന മോദിയുടെ പ്രഖ്യാപനം