റെക്കോർഡിടുമെന്ന് ചിന്തിച്ചിരുന്നോ, കോച്ച് പറഞ്ഞ രഹസ്യമെന്ത്? തുറന്നുപറഞ്ഞ് ജസിന്‍

മഞ്ചേരി: സന്തോഷ് ട്രോഫി (Santosh Trophy 2022) സെമിയില്‍ കർണാടകയ്ക്കെതിരെ പകരക്കാരനായി ഇറങ്ങി അഞ്ച് ഗോൾ നേടിയ സൂപ്പർസബ് ജസിനായിരുന്നു (Jesin TK) കേരളത്തിന്‍റെ താരം. ആക്രമണശൈലി വിടാതെ കളിക്കണമെന്ന കോച്ച് ബിനോ ജോർജിന്‍റെ (Bino George) നിർദേശമാണ് ഗോളുകൾ നേടാൻ പ്രചോദനമായതെന്ന് ജസിൻ ടികെ പറഞ്ഞു. റെക്കോർഡ് നേട്ടം ഓർത്തിരുന്നില്ലെന്നും ജസിൻ ഏഷ്യാനെറ്റ് ന്യൂസിനോട് കൂട്ടിച്ചേർത്തു.
കർണാടകയ്ക്കെതിരെ 30-ാം മിനുറ്റില്‍ പകരക്കാരനായി മൈതാനത്തെത്തിയ ജസിന്‍ 10 മിനുറ്റിനിടെ ഹാട്രിക് പൂർത്തിയാക്കുകയായിരുന്നു. മത്സരത്തില്‍ രണ്ടാം പകുതിയിലും ജസിന്റെ നിറഞ്ഞാട്ടമായിരുന്നു. ചാമ്പ്യൻഷിപ്പിൽ ആറ് ഗോൾ നേടിയ ജസിൻ ഗോൾവേട്ടകാരുടെ പട്ടികയിൽ ഒന്നാമതാണ്. കളി തുടങ്ങി തുടക്കത്തിൽ തന്നെ നിരവധി ഗോളവസരങ്ങൾ കേരളത്തിന് ലഭിച്ചപ്പോൾ കേരളത്തിന് ഫിനിഷിംഗ് കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ബിനോ ജോർജ് സബായി ജസിനെ ഇറക്കിയത്. 22 വയസുകാരാനായ ജസിൻ മമ്പാട് എം ഇ എസ് കോളജിന്റെ സൂപ്പർ സ്ട്രൈക്കറായാണ് ഫുട്ബോൾ രംഗത്തേക്ക് കടന്നുവരുന്നത്. നിലവിൽ കേരള യുനൈറ്റഡ് എഫ് സിയുടെ താരമാണ്. നിലമ്പൂർ മിനർവപ്പടിയാണ് സ്വദേശിയാണ്. തോണിക്കര വീട്ടിൽ മുഹമ്മദ് നിസാറിന്റെയും സുനൈനയുടെയും മകനാണ്.