കൊവിഡ് വാക്സിന്‍ മൂന്നാം ഡോസ് നല്‍കാനാവില്ല, നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
covid vaccine third dose

കൊച്ചി: രണ്ടുഡോസ് കൊവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് മൂന്നാം ഡോസ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. അധിക ഡോസിന് അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മൂന്നാം ഡോസ് നല്‍കുന്നതിനുള്ള മാര്‍ഗ രേഖ ഇല്ലെന്നും കോടതിയെ അറിയിച്ചു.
അധിക ഡോസ് നല്‍കാന്‍ നിര്‍ദ്ദേഹം നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗിരികുമാറാണ് കോടതിയെ സമീപിച്ചത്. കൊവാക്സിന്‍ സൗദി അംഗീകരിക്കുന്നില്ലെന്നും അതിനാല്‍ അധിക ഡോസ് നല്‍കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗിരികുമാര്‍ കോടതിയെ സമീപിച്ചത്.