സംസ്ഥാനത്ത് വാക്സിന്‍ ഭൂരിഭാഗവും വീതിച്ചെടുക്കുന്നു, വിതരണം തോന്നുംപടി; കേരളം പതിനൊന്നാം സ്ഥാനത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ഒറ്റ ദിവസം കൊണ്ട് നാലര ലക്ഷം പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുമ്ബോഴും, കോവിന്‍ പോര്‍ട്ടല്‍ വഴി മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന്‍ ഭാഗികമാണെന്ന വസ്തുതയാണ് മനസിലാക്കാന്‍ സാധിക്കുന്നത്.
സ്പോട്ട് രജിസ്‌ട്രേഷന്‍ കൂടി ആരംഭിച്ചതോടെ വാക്സിന്‍ വിതരണം താറുമാറാകുകയും ചെയ്തു. മാത്രമല്ല. സംസ്ഥാനത്തെത്തുന്ന വാക്സിനില്‍ ഭൂരിഭാഗവും തദ്ദേശസ്ഥാപന പ്രതിനിധികളും, ആരോഗ്യപ്രവര്‍ത്തകരും വീതിച്ചെടുക്കുകയാണ്.
18ന് മുകളില്‍ സ്‌കൂള്‍ അധ്യാപകരും കോളേജ് വിദ്യാര്‍ഥികളും അടക്കം അറുപതിലധികം വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പോര്‍ട്ടലില്‍ ഇതിനുള്ള സൗകര്യമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.
വാക്‌സിന്‍ വിതരണത്തില്‍ സംസ്ഥാനം ദേശീയതലത്തില്‍ പതിനൊന്നാം സ്ഥാനത്ത്. കേരളത്തെക്കാള്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളാണ് മുന്നില്‍ അധികവും എന്ന വസ്തുതയും നാം മനസിലാക്കേണ്ടതുണ്ട്.