കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? ഒടുവിൽ ഉത്തരം കണ്ടെത്തി ശാസ്ത്രജ്ഞർ

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? ഒടുവിൽ ഉത്തരം കണ്ടെത്തി ശാസ്ത്രജ്ഞർ

നമ്മളില്‍ ഭൂരിഭാഗവും വെറുതെ തമാശയ്ക്ക് ചോദിച്ചിരുന്ന ഈ ചോദ്യത്തിന് ഒടുവില്‍ ഉത്തരം കിട്ടി എന്നാണ് റിപ്പോര്‍ട്ട്.

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? ലോകപ്രശസ്തമായ ഒരു ചോദ്യമാണിത്. വര്‍ഷങ്ങളായി ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യം. പക്ഷേ, ആര്‍ക്കും ഇതിന് ശരിയായ ഉത്തരം ലഭിച്ചിരുന്നില്ല. നമ്മളില്‍ ഭൂരിഭാഗവും വെറുതെ തമാശയ്ക്ക് ചോദിച്ചിരുന്ന ഈ ചോദ്യത്തിന് ഒടുവില്‍ ഉത്തരം കിട്ടി എന്നാണ് റിപ്പോര്‍ട്ട്. മുട്ടയാണ് ആദ്യം ഉണ്ടായത് എന്നാണ്ശാസ്ത്രജ്ഞന്മാരുടെ വാദം.

പക്ഷേ മുട്ട എവിടെ നിന്ന് വന്നു? തീര്‍ച്ചയായും അത് കോഴി ഉല്‍പ്പാദിപ്പിച്ചതാവണം. എന്നാല്‍ കോഴിയാകട്ടെ, മുട്ട വിരിഞ്ഞ് വന്നതുമാവണം! വീണ്ടും ഈ ചോദ്യത്തിന്റെ കുരുക്കിൽ കിടന്ന് വട്ടം കറങ്ങുന്നതിന് മുമ്പ് മുട്ടയാണ് ആദ്യം ഉണ്ടായത് എന്ന് ശാസ്ത്രജ്ഞർ പറയുന്നതിന് പിന്നിലെ കാരണം എന്താണെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാൽ, കോഴിയാണ് ആദ്യം ഉണ്ടായത് എന്ന് പല ശാസ്ത്രജ്ഞരും മുമ്പ് അവകാശപ്പെട്ടിട്ടുണ്ടെന്ന് എന്ന് മുഖവുരയായി പറയട്ടെ.

ഏതുതരം കോഴിയെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത് എന്നതാണ് ചോദ്യം. കോഴി ഉല്‍പ്പാദിപ്പിച്ച ഒന്നാണോ മുട്ട അതോ മുട്ടയ്ക്കുള്ളില്‍ ഉള്ളതാണോ കോഴി? ഉദാഹരണത്തിന്, സാങ്കല്‍പ്പികമായി ഒരു ആന ഒരു സിംഹത്തെ വിരിയിക്കുന്ന മുട്ട ഇട്ടാല്‍, അതിനെ ആരുടെ മുട്ട എന്ന് വിളിക്കും? രണ്ട് ജീവികള്‍ ചേർന്ന് പ്രത്യുല്‍പാദനം നടത്തുമ്പോള്‍ ആ ജീവികളുടെ രണ്ടുതരം ഡിഎന്‍എകളും അവരുടെ സന്തതിയിൽ ഉണ്ടാകുമെങ്കിലും അത് 100 ശതമാനവും ഒരുപോലെ ആയിരിക്കില്ല.

ഇത്തരം മ്യൂട്ടേഷന്‍ ഒരു പുതിയ സ്പീഷിസിന്റെ ജനനത്തിന് കാരണമാകുന്നു. ഈ മ്യൂട്ടേഷന്‍ നടക്കുന്നത് മുട്ടയിലെ കോശത്തിലാണ്. ഇതിനര്‍ത്ഥം ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രോട്ടോടൈപ്പ് കോഴികള്‍ എന്ന് വിളിക്കപ്പെടുന്ന ഒരിനം ജീവികൾ മറ്റൊരു പ്രോട്ടോടൈപ്പ് കോഴിയുമായി ഇണചേര്‍ന്നു എന്നാണ്. അതില്‍ നിന്ന് ജനിതകമാറ്റം സംഭവിച്ച് മുട്ട ഉണ്ടായി. അതിന്റെ ഡിഎൻഎ ആകട്ടെ വളരെ വ്യത്യസ്തവുമായിരുന്നു. അങ്ങനെയാണ് ഇന്ന് നമുക്കറിയാവുന്ന കോഴി ലോകത്ത് ആദ്യമായി ഉണ്ടാകുന്നത്.

അതായത്, കാലങ്ങള്‍ കൊണ്ട് മ്യൂട്ടേഷനും പാരമ്പര്യ വ്യതിയാനങ്ങളും ഒക്കെ സംഭവിച്ച, ഇപ്പോള്‍ നമ്മള്‍ കാണുന്ന കോഴി അതിന്റെ പൂർവികരായ പ്രോട്ടോടൈപ്പ് കോഴികൾ ഇട്ട മുട്ടകളില്‍ നിന്നാണ് ഉണ്ടായത്. എന്നിരുന്നാലും, ഈ മ്യൂട്ടേഷന്‍ ഒരു മുട്ടയില്‍ നിന്ന് മാത്രം കണക്കാക്കാന്‍ കഴിയില്ല. കാരണം ഇത് വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയാണ്. ഈ മ്യൂട്ടേഷനും ഒരുപാട് സമയമെടുത്തിരിക്കണം. ഒടുവില്‍ പ്രോട്ടോടൈപ്പ് കോഴികളുടെ മുട്ട ഇന്നത്തെ കോഴിക്ക് ജന്മം നല്‍കാന്‍ തുടങ്ങിയ ഒരു കാലം വന്നിരിക്കണം.

മുട്ടകളെപ്പറ്റിയുള്ള പഠനം നടത്തുന്ന ഔഓളജി (Oology) ശാസ്ത്രഞ്ജര്‍ ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ കുറച്ചുകൂടി സരളമായി ഒരു ഉത്തരം ലഭിക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. മുട്ടയുടെ പ്രത്യേകത അത് ഏക കോശം ആണെന്നുള്ളതാണ്. മുട്ടയുടെ തോട് നിര്‍മ്മിച്ചിരിക്കുന്നത് കാല്‍സ്യം കാര്‍ബണേറ്റ് എന്ന പദാർത്ഥം കൊണ്ടാണ്.